Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന മലയാളിയെ നാട്ടിലെത്തിച്ച് ‘ദിശ’

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളിക്ക് സന്നദ്ധ സംഘടന തുണയായി. കോഴിക്കോട് ചെറുവായൂര്‍ കാര്യതങ്കണ്ടി ശങ്കര നാരായണന് (സുധി) സൗദിയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ ആണ് തുണയായത്.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ദുരിതത്തിലായ സുധിക്ക് സാന്തനവുമായി ദിശ വളന്റിയേഴ്‌സ് ആണ് സഹായം എത്തിച്ചത്. നാട്ടിലേക്ക് മടങ്ങാനുളള വഴിയൊരുക്കുകയും ചെയ്തു. മൂന്നു ദിവസം ചികിത്സ ലഭിക്കാതെ മുറിയില്‍ കഴിഞ്ഞ സുധിയുടെ വിവരം അറിഞ്ഞെത്തിയ ദിശ പ്രവര്‍ത്തകര്‍ഉടന്‍ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. വലതു വശം പൂര്‍ണ്ണമായി തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. ഇതിന് പുറമെ ഓര്‍മ്മക്കുറവും വെല്ലുവിളിയായി. ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ ലഭ്യമാക്കിയതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. വിദഗ്ദ ചികിത്സ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ലഭ്യമാക്കുമെന്ന് ദിശ പ്രവര്‍ത്തകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top