Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് പ്രസംഗമത്സരം: വിജയികളെ ആദരിച്ചു

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സര വിജയികളെ ആദരിച്ചു.

ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍സ്‌കൂളിലെ ഗണേഷ് മാധവ് രാജേഷ്, അഖ്‌സ ജോണ്‍ കോശി (കാറ്റഗറി 1 മലയാളം), അഞ്ജലി സലീഫ് (കാറ്റഗറി 2 മലയാളം), ഹുദാ ജലീല്‍ (കാറ്റഗറി 1 ഇംഗ്ലീഷ്), ആഖില്‍ ഫഹീം ഹാഷിം (കാറ്റഗറി 2 ഇംഗ്ലീഷ്) എന്നിവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫ്ര്‍ ഹസ്സന്‍ പ്രശംസാഫലകം സമ്മാനിച്ചു.

ഗേല്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ മിസ്സിസ് ഫറ, റിസ സോണല്‍ പ്രതിനിധികളായ സയീദ് പി കെ, ഡോ.ഇന്ദു ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരിപാടിയാണ് ഇപ്പോള്‍ ലളിതമായ ചടങ്ങില്‍ നടത്തുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍കുഞ്ഞു, പ്രോഗ്രാം കണ്‍സല്‍റ്റന്റ് ഡോ. എ വി ഭരതന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top