
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബദറിലെ റിമാസ് സെലിബ്രേഷന്‍ ഹാളില്‍ നടന്ന ഇഫ്താറില്‍ 650തിലധികം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.

സെന്ഹ ഫാത്തിമ ശഹ്‌സാദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച യോഗം പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ റമദാന്‍ സന്ദേശം നല്‍കി. ടിഎംഡബ്ല്യുഎ തലശ്ശേരിയില്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഈ വര്‍ഷം സ്‌പെഷ്യല്‍ പ്രൊജക്റ്റ് ടീമിന്റെ നേതൃത്വത്തില്‍ 662 റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാരിസ് പി.സി നന്ദി പറഞ്ഞു.

ടിഎംഡബ്ല്യുഎ റിയാദ് വനിതാ വിംഗിന്റെ മേല്‍നോട്ടത്തില്‍ കുടുംബിനികള്‍ തയ്യാറാക്കിയ തലശ്ശേരി വിഭവങ്ങള്‍ ഇഫ്താറിന് മാറ്റുകൂട്ടി. തറാവീഹ് നമസ്‌കാരത്തിന് ഹാഫിസ് ഇമ്രാന്‍ അല്‍ മനാര നേതൃത്വം നല്‍കി.

റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഷാനവാസ് അഹമ്മദ് നിര്‍വഹിച്ചു. ആയിഷ ഫിറോസ്, മുഹമ്മദ് ഖൈസ്, മുഹമ്മദ് സലിം പി.വി എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.