Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

തംഹീദുല്‍ മര്‍അഃ കോഴ്‌സ് പഠിതാക്കളുടെ സംഗമം

റിയാദ്: തനിമ വനിത വേദി തംഹീദുല്‍ മര്‍അഃ കോഴ്‌സ് പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. പ്രവാസി വനിതകളുടെ ഇസ്ലാമിക വിദ്യാഭ്യാസ പുരോഗതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് അഞ്ച് മാസം കാലാവധിയുളള കോഴ്‌സിന്റെ പ്രത്യേകത.

5 വര്‍ഷമായി തുടരുന്ന കോഴ്‌സിന്റെ അഞ്ചാം ബാച്ച് ആണ് പഠനം പൂര്‍ത്തിയാക്കിയത്. ഓരോ ലെവലിലും ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. നസീറ റഫീഖ്, ബുഷ്‌റ ഹനീഫ്, ജസീല അസ്മര്‍, മുഹ്‌സിന ഗഫൂര്‍ , സുമയ്യ അഹ്മദ്, ഹുദ മന്‍ഹാം എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു.

നസീറ റഫീഖ് ആമുഖ പ്രഭാഷണവും മുഹ്‌സിന ഗഫൂര്‍ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിച്ചു. ഷഫീന സുനീര്‍, ഷാജന റിയാസ്, അധ്യാപിക റുക്‌സാന ഇര്‍ഷാദ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ബുഷ്‌റ ഹനീഫ് സമാപന പ്രഭാഷണംനടത്തി. ഹഫ്‌സ ഹാരിസ്, റഷീഖ ,റെയ്ഹാന ഷുക്കൂര്‍ , സബ്‌ന ലത്തീഫ്, സഹീല സിദ്ദീഖ്, ഷബീബ റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സനിത മുസ്തഫ ഖിറാഅത്തും ആബിദ സാഹിര്‍ പരിഭാഷയും നടത്തി. ജസീല അസ്മര്‍ അവതാരക യായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top