റിയാദ്: കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് ഉള്‍പ്പെടെയുളള രേഖകള്‍ റിയാദ് ഗവര്‍ണറേറ്റ് ആഗസ്ത് 15ന് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മരിച്ച സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രിയുടെ കുടുംബം നേരത്തെ റിയാദ് ഗവര്‍ണറേറ്റില്‍ അനുരജ്ഞന കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്തത്. പബ്‌ളിക് റൈറ്റ് പ്രകാരം ശിക്ഷയിളവ് നേടുന്നതിന് പബ്‌ളിക് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ഇതിനുളള രേഖകളാണ് ഗവര്‍റേറ്റ് പ്രോസിക്യൂഷന് കൈമാറിയത്.
റഹീമിന്റെ മോചനത്തിന് ഒന്നരകോടി റിയാലാണ് ദിയാധനമായി റഹിം നിയമ സഹായ സമിതി കൈമാറിയത്. റഹിം നിയമസഹായ സമിതി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക വിദേശകാര്യമന്ത്രാലയം വഴി റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറുകയായിരുന്നു. എംബസിയാണ് ജൂണ്‍ രണ്ടന് റിയാദ് ഗവര്‍ണററ്റ് വഴി തുക കോടതിയില്‍ കെട്ടിവച്ചു. പ്രസ്തുത തുകയുടെ ചെക്ക് മരിച്ച അനസിന്റെ പവര്‍ ഓഫ് അറ്റോര്‍ണിക്ക് കോടതി നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്.
ഗവര്‍ണറേറ്റ് കൈമാറിയ രേഖകള്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ പരിശോധിച്ചതിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 18 വര്‍ഷം തടവില്‍ കഴിഞ്ഞ അബ്ദുറഹീമിന് പബ്‌ളിക് റൈറ്റ് പ്രകാരം അധികം ശിക്ഷ നല്‍കണമെന്ന പ്രേസിക്യൂഷന്‍ ആവശ്യപ്പെടില്ലെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം. മാത്രമല്ല മറ്റുകേസുകള്‍ അബ്ദുറഹീമിനെതിരെ ഇല്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ ക്ലിയറന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കും. പ്രസ്തുത ഉത്തരവ് ഗവര്‍ണറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെത്ത അനുമതി ലഭിക്കുന്നതോടെ റഅബ്ദു ഹീമിന് മോചനം സാധ്യമാകും. നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ എംബസിയും നിയമ സഹായ സമിതിയും അബ്ദു റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും ശ്രമം തുടരുകയാണ്.
അതേസമയം, അബ്ദുറഹീമിന്റെ കുടുംബവും അവരുടെ അഭിഭാഷകരും കോടതി സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. എന്നാല്‍ കോടതി മുമ്പാകെ തീര്‍പ്പാകാതെ നില്‍ക്കുന്ന കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ന്നും അംബാസഡര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.