കോഴിക്കോട്: കരിപ്പൂരില്‍ നിന്നു മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാന് സാങ്കേതിക തകരാര്‍. ഇതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗ് നത്തെി. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ യാത്ര മുംബൈ വിമാനത്താവളത്തില്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. അതേസമയം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മസ്‌കത്തിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്നലെ രാത്രി 11.30ന് ആണ് കരിപ്പൂരില്‍ നിന്നു വിമാനം പുറപ്പെട്ടത്. രണ്ടരക്ക് മസ്‌കത്തിലെത്തേണ്ട വിമാനം ഒന്നരയോടെ മുംബൈയില്‍ ലാന്റ് ചെയ്തു. സാങ്കേതിക തകരാറുണ്ടെന്നും പരിഹരിച്ച ശേഷം യാത്ര തുടരുമെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദുരിതത്തിലാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ പരിഹിച്ചെങ്കിലും യാത്രക്കാര്‍ അതെ വിമാനത്തില്‍ മസ്‌കത്തിലേക്ക് പോകാന്‍ തയ്യാറാകാത്തതാണ് യാത്ര വൈകാന്‍ കാരണമായി എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. മസ്‌കത്തില്‍ നിന്നു ട്രാന്‍സിറ്റ് ടിക്കറ്റെടുത്തവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.