Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

ബജറ്റില്‍ ഒന്നുമില്ല; സാധാരണക്കാരെ വീണ്ടും വഞ്ചിച്ചു

റിയാദ്: പ്രവാസികളെ അവഗണിച്ച കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ നിരാശകരമാണന്നു റിയാദ് ഒഐസിസി. ഇരു സര്‍ക്കാറുകളും പ്രവാസികളെ മറക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുപ്പ് നടക്കുന്നതുകൊണ്ടുതന്നെ പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള കണ്ണില്‍ പൊടിയിടാനുളള പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റില്‍ നിറഞ്ഞു നില്‍ക്കുന്നുതെന്നും ഒഐസിസി കുറ്റപ്പെടുത്തി.

വന്‍കിട പദ്ധതികളോ ജനക്ഷേമ പ്രഖ്യാപനങ്ങളോ സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ കാണാനില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന വന്‍കിടപദ്ധതികള്‍ അല്ലാതെ യാതൊരു വിധ പുതിയ പദ്ധതികളും ആവിഷ്‌ക്കരിക്കാന്‍ ഇടതു സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് ബജറ്റില്‍ കാണുന്നത്.

പ്രഖ്യാപനങ്ങളാകട്ടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ്. മുന്‍ ബഡ്ജറ്റുളുടെ തനിയാവര്‍ത്തനമായി ബജറ്റ് അവതരണം മാറുകയും ചെയ്തു. സാധാരണക്കാരന് ഇരുട്ടടിയാണ് ഭൂനികുതി വര്‍ധനവ്.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാനോ, കാര്‍ഷിക മേഖല പരിപോഷിപ്പിക്കാന്‍ പദ്ധതി ആവിശ്കരിക്കാേെനാ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top