Sauditimesonline

dr icf
ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

കാര്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം: 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 4 മരണം

റിയാദ്: ഒട്ടകം ഇടിച്ച ഉണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. മംഗലാപുരം സ്വദേശികളായ മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്‌വാന്‍, അഖില്‍ നുഅ്മാന്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. മരിച്ച മറ്റൊരാര്‍ ബംഗ്‌ളാദേശ് പൗരനാണ്.

അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി. എന്നാല്‍ നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്.

ഒട്ടകങ്ങള്‍ ധാരാളമുളള പ്രദേശത്താണ് അപകടം നടന്നത്. ഇവിടെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഒട്ടകം കാറിന് കുറുകെ പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top