
റിയാദ്: സൗദി ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കി നല്‍കുന്ന സംവിധാനം നിലവില്‍ വന്നു. നിലവില്‍ ചുരുങ്ങിയത് ഒരു വര്‍ഷം കാലാവധിക്കാണ് ഇഖാമ പുതുക്കിയിരുന്നത്. ഇനിമുതല്‍ സ്‌പോണ്‍സറുടെ സൗകര്യപ്രകാരം 3, 6, 9 മാസത്തേക്കും പുതുക്കാന്‍ കഴിയും. വര്‍ക് പെര്‍മിറ്റ് ഇല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആശ്രിത വിസക്കാര്‍ക്കും ഒരു വര്‍ഷത്തേക്ക് തന്നെ ഇഖാമ പുതുക്കുന്നത് തുടരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.