
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ രണ്ടാം വാര്‍ഷികവും കേരള പിറവിദിനവും ആഘോഷിച്ചു, സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു,

ജി എം എഫ് സൗദി നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു. ചാരിറ്റി കണ്‍വീനര്‍ അയൂബ് കരൂപടന്ന ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് മുഖ്യപ്രഭാക്ഷണം നടത്തി. മൈമൂന അബ്ബാസ്, ഷിബു ഉസ്മാന്‍, ജോണ്‍സന്‍ മര്‍ക്കോസ്, സുധീര്‍ വള്ളകടവ്, നിബു കാട്ടകട, സ്റ്റീഫന്‍ ചെങ്ങന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരികൃഷ്ണന്‍ സ്വാഗതവും രാജു പാലക്കാട് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്ക് വി കെ കെ അബ്ബാസ്, കമര്‍ ബാനു അബ്ദുല്‍ സലാം എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

കലാസന്ധ്യയില്‍ ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗ്ഗീസ്, ഹിബ അബ്ദുല്‍ സലാം, തസ്‌നീം റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ നൃത്തനൃത്തങ്ങളും അരങ്ങേറി. അഭി ജോയ് അവതാരകനായിരുന്നു. നിഷാന്ത് ആലംക്കോട്, ഹുസൈന്‍ തിരുവനന്തപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.