Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

മജു അഞ്ജലിന് യാത്രയയപ്പ്

റിയാദ്: റിയാദ് ടാക്കീസ് സെക്രട്ടറിയും കലാ, സാംസ്‌കാരിക പ്രവര്‍ത്തകുമായ മജു അഞ്ജലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

മലാസ് അല്‍മാസ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് ആലുവ, കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, ജോ. ട്രഷറര്‍ ഷാഫി നിലമ്പൂര്‍, ഐ ടി കണ്‍വീനര്‍ ലുബൈബ് ഇ കെ, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സുല്‍ഫി കൊച്ചു, ഷമീര്‍ കല്ലിംഗല്‍, സജീര്‍ സമദ്, പ്രദീപ് കിച്ചു, സനൂപ് രയരോത്ത്, ജബ്ബാര്‍ പൂവാര്‍, ഷാനവാസ് ആലുങ്കല്‍, സുനില്‍ ബാബു എടവണ്ണ, വിജയകുമാര്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡണ്ട് നവാസ് ഒപ്പീസ് ഉപഹാരം സമ്മാനിച്ചു. മജു അഞ്ചല്‍ മറുപടി പറഞ്ഞു. പ്രവാസത്തിനിടയില്‍ കലാപ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കിയ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. ജോ.സിക്രട്ടറി ഷഫീഖ് പാറയില്‍ സ്വാഗതവും ട്രഷറര്‍ സാജിദ് നൂറനാട് നന്ദി പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top