
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 48 പേര്‍ രോഗമുക്തി നേടി. രണ്ടുപേരാണ് മരിച്ചത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഗള്‍ഫ് രാജ്യങ്ങളില്‍ 8.3 കോടി ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 19,509 പേര്‍ മരിച്ചതായും ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. അതേസമയം, അബുദാബിയില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. പൊതുപരിപാടികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധനാ നെഗറ്റീവ് ഫലം 48 മണിക്കൂര്‍ മുമ്പെടുക്കുന്നതിന് പകരം 96 മണിക്കൂറായി വര്‍ധിപ്പിച്ചു. എന്നാല്‍ അല്‍ ഹൊസന്‍ ഗ്രീന്‍പാസും കൊവിഡ് പരിശോധനാ ഫലവും നിര്‍ന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.