
റിയാദ്: സ്വകാര്യ മേഖലയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അധിക പ്രതിഫലം ഉറപ്പുവരുത്തുമെന്ന് സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് ജോലി സമയം. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന അധിക പ്രതിഫലം വിതരണം ചെയ്യണം. മണിക്കൂറിന് ലഭിക്കുന്ന തുകക്കു പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്.

തൊഴില്‍ മേഖലയില്‍ തൊഴില്‍ ചൂഷണം അനുവദിക്കില്ല. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാളുകള്‍ 12 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് വാരാന്ത്യ അവധിയും ലഭിക്കുന്നില്ല. ഇത്തരം തൊഴിലാളികള്‍ക്ക് ഓവര്‍ടൈം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.