റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബസംഗമം അരങ്ങേറി. സൗഹൃദസന്ധ്യ-2022 എന്ന പേരില്‍ അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് കോഴിക്കോട്, ജയന്‍ കൊടുങ്ങലൂര്‍, അബ്ദുള്‍ അസീസ്, റഹ്മാന്‍ മുനമ്പത്, സിജു പോറ്റേക്കാട്, സുരേഷ് തിരുവില്ലാമല, കൃഷ്ണകുമാര്‍, ഷാഹിദ് അറക്കല്‍, അഷ്‌റഫ്, എന്നിവര്‍ പ്രസംഗിച്ചു. ഷാജഹാന്‍ ചാവക്കാട്, നേവല്‍ ഗുരുവായൂര്‍, റസല്‍ കൊടുങ്ങലൂര്‍ എന്നിവര്‍ക്കു അംഗത്വം വിതരണം ചെയ്ത് മെമ്പര്‍ഷിപ് കാമ്പയിന്‍ ശരത് ജോഷി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കണ്‍വീനര്‍ ബാബു പൊറ്റേക്കാടു സ്വാഗതവും നമസ്‌തേ സന്തോഷ് നന്ദിയും പറഞ്ഞു. ഗിരിജന്‍ അവതാരാകനായിരുന്നു. റീന കൃഷ്ണകുമാര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങള്‍, ഗായകന്‍ കുഞ്ഞിമുഹമ്മദ് വയനാട്, വിനോദ് കൃഷ്ണ, മുനീര്‍, അക്ഷയ് സുധീര്‍, സൗഹൃദവേദി അംഗങ്ങളായ സന്തോഷ്, കൃഷ്ണകുമാര്‍, ദിവ്യ പ്രശാന്ത്, കീര്‍ത്തി രാജന്‍,മീനു ശ്രീകുമാര്‍,അഭിനന്ദ ബാബു, അനാമിക സുരേഷ്, ദേവിക രാമദാസ്, ഫിദ ഫാത്തിമ എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി. ശങ്കരവാര്യര്‍, ശിവദാസന്‍, നന്ദു കൊട്ടാരത്ത്, ശശിധരന്‍, മാള മുഹയുദ്ധീന്‍ ഹാജി, ഷെറിന്‍ മുരളി, പങ്കാജാക്ഷന്‍, റഷീദ് ചിലങ്ക, ജമാല്‍ അറക്കല്‍, ജേക്കബ്, നീതു ബാബു, രാധിക സുരേഷ്, സ്മിത രാമദാസ്, രമ്യ നന്ദു, സ്മിത മുഹയുദ്ധീന്‍, രേഖ ശശിധരന്‍, പ്രതിഭ, ബിജി ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.