Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

ടി.പി കുഞ്ഞായിന്‍കുട്ടി സ്മാരക പുരസ്‌കാരം സി.പി സൈതലവിക്ക് സമ്മാനിച്ചു

മലപ്പുറം: മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനത്തേയും ചന്ദ്രികയെയും ഇടനെഞ്ചില്‍ ചേര്‍ത്തുപിടിച്ച വ്യക്തിത്വമായിരുന്നു ടി.പി കുഞ്ഞായിന്‍കുട്ടി ഹാജിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മരണംവരെ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും ചന്ദ്രികയുടെ വളര്‍ച്ചക്കും പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹമെന്നും തങ്ങള്‍ പറഞ്ഞു. ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.പി കുഞ്ഞായിന്‍കുട്ടി ഹാജി സ്മാരക പുരസ്‌കാരം ചന്ദ്രിക മുന്‍ എഡിറ്റര്‍ സി.പി സൈതലവിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിഅറേബ്യയിലെ കെഎംസിസിയുടെ ആദ്യകാല പ്രവര്‍ത്തനകന്‍, നേതാവ്, കെ.എം.സി.സിക്ക് അറബ് നാട്ടില്‍ അടിത്തറയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മഹത് സാന്നിധ്യവുമായിരുന്നു ടി. പി കുഞ്ഞായിന്‍ ഹാജി. സൗദിയിലെ ചന്ദ്രിക പ്രചരണത്തിനും അദ്ദേഹം നേതൃത്വം നല്‍കിയെന്നും തങ്ങള്‍ പറഞ്ഞു. പരിപാടി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. ജംഷീര്‍ മങ്കട അധ്യക്ഷത വഹിച്ചു. സി.പി സൈതലവി മറുപടി പ്രസംഗം നടത്തി. സഹോദരന്‍ മൂസ ടി.പി കുഞ്ഞായിന്‍കുട്ടി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സുഹൈല്‍ വെള്ളിയഞ്ചേരി, അലി ചുണ്ടംപറ്റ,സുല്‍ഫിക്കര്‍ മമ്പുറം, ഷറഫുദ്ധീന്‍ പെരിന്തല്‍മണ്ണ, ഫമീര്‍ ഫറൂഖ് സംസാരിച്ചു. അലി ചുണ്ടംപറ്റ,സുല്‍ഫിക്കര്‍ മമ്പുറം, ഷറഫുദ്ധീന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് സുഹൈല്‍ വെള്ളിയഞ്ചേരി സ്വാഗതവും ഫമീര്‍ ഫറൂഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top