Sauditimesonline

KELI KHARJ
അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍: കലാശപ്പോരിന് യൂത്ത് ഇന്ത്യയും റിയല്‍ കേരളയും

ഉനൈസയില്‍ എസ്‌ഐസി ഫ്രീഡം സ്‌ക്വയര്‍

ഉനൈസ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) ഉനൈസ സെന്‍ട്രല്‍ കമ്മറ്റി ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു. ഡോ. സുബൈര്‍ ഹുദവി ചെകന്നൂരിന് സ്വീകരണവും ഒരുക്കി. ‘സമത്വം സ്വാതന്ത്രം സാഹോദര്യം’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ദേശിയ ഗാനത്തോടെയാണ് ആരംഭിച്ചത്. പോയ കാലതുടിപ്പുകളെ പുതു തലമുറക്കായി അടയാളപെടുത്തുന്ന ഫ്രീഡം സ്‌ക്കോയറില്‍ സമരത്തിന്റെ മായാത്ത സ്മരണകളാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.

ഖുര്‍ത്തുബ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാഷ്ട്രനേതാക്കള്‍ വിഭാവനം ചെയ്ത രാജ്യത്തിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സാര്‍ത്ഥകമാക്കുന്നതിനും ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും രാജ്യത്തെ പൗരന്മാര്‍ പ്രഥമ പരിഗണന നല്‍കണം. സ്വാതന്ത്ര്യത്തെയും ഭരണഘടനയേയും കശാപ്പു ചെയ്യാനുള്ള ശ്രമം നടക്കുന്ന കാലത്ത് നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദം ഉയരണം. വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്. മതേതരത്വം നിലനിര്‍ത്താനും രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും ശക്തിപകരാണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സി. ടി. മൊയ്ദു അധ്യക്ഷത വഹിച്ചു. ബാസിത് വാഫി, മൂസ മോങ്ങം, ജംഷീര്‍ മങ്കട, ഷമീര്‍ ഫെറോക്, സയ്യിദ് സുഹൈല്‍, മുഹമ്മദ് കാസര്‍ഗോഡ്, നാസര്‍ ദാരിമി, അഷ്‌റഫ് മേപ്പാടി,മൂസ മഞ്ചേരി, ജാഫര്‍ വയനാട്, ഉസ്മാന്‍ കാസര്‍ഗോഡ്, സാദിഖ് മുസ്ലിയാര്‍, ശംസുദ്ധീന്‍, അന്‍ഷാദ് അമ്മിനിക്കാട്, ഖാലിദ് നല്ലളം, സകീര്‍ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു, റാഫി, റഊഫ്, ആദില്‍ എന്നിവര്‍ ദേശിയ ഗാനം ആലപിച്ചു. സെക്രട്ടറി സി. എസ്, ഖാജാ ഹുസൈന്‍ സ്വാഗതവും ചെയര്‍മാന്‍ സകീര്‍ മാറാട് നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top