റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ളിയു എം എഫ്) സൗദി നാഷണല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 162 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഡബ്‌ളിയു എം എഫ്. ഡൊമിനിക് സാവിയോ റിയാദ് (സൗദി നാഷണല്‍ കോര്‍ഡിനേറ്റര്‍), ജാഫര്‍ ചെറ്റാലി അല്‍ഖര്‍ജ് (പ്രസിഡന്റ്), വിലാസ് കുറുപ്പ് ജിദ്ദ (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് പെരുമ്പാവൂര്‍ ദമ്മാം (ട്രഷറര്‍). സൗദി അറേബ്യയിലെ വിവിധ കൗണ്‍സിലുകളില്‍ നിന്നുള്ള നാഷണല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷിഹാബ് കൊട്ടുകാട് ഭാരവാഹികളെ പ്രഖ്യാപിച്ചു.
മുഹമ്മദ് ബൈജു, റാഫി കൊയിലാണ്ടി, മുഹമ്മദ് ഷാഫി ഇരിങ്ങാച്ചാലില്‍, (വൈസ് പ്രസിഡന്റുമാര്‍), ബഷീര്‍ ഫവാരിസ്, റിജോഷ് കടലുണ്ടി, മുഹമ്മദ് സാദിഖ് അയ്യാലില്‍ (ജോയിന്റ് സെക്രെട്ടറിമാര്‍) നസീര്‍ ഹനീഫജോയിന്റ് ഖജാന്‍ജി, ഷംനാദ് കരുനാഗപ്പള്ളി പിആര്‍ഒ, അന്‍ഷാദ് കോട്ടുക്കുന്നന്‍(മലയാളം ഫോറം), കബീര്‍ പട്ടാമ്പി (ചാരിറ്റി ഫോറം), ബഷീറലി പരുത്തികുന്നന്‍ (പ്രവാസി വെല്‍ഫെയര്‍), ഡോ. സീമ മുഹമ്മദ് (വിമന്‍സ് ഫോറം), കനകലാല്‍ (കള്‍ച്ചറല്‍ ഫോറം), ജെസ്സി തോമസ് (ഹെല്‍ത്ത് ഫോറം), ഷംനാദ് കുളത്തുപ്പുഴ (ഐ.റ്റി & എച് ആര്‍ ഫോറം), മനോജ് മാത്യു(എഡ്യൂക്കേഷന്‍ & ട്രെയിനിങ് ഫോറം), അബ്ദുല്‍ റഹിമാന്‍ (ഈവന്റ്‌സ് കോര്‍ഡിനേറ്റര്‍), രമേശന്‍ പാലക്കല്‍ (യൂത്ത് & സ്‌പോര്‍ട്‌സ് ഫോറം), ബാജി നെല്പുരയില്‍ (അഗ്രികള്‍ച്ചര്‍ & എന്‍വിയോണ്മെന്റ് ഫോറം), ഷിബു ജോര്‍ജ് (ബിസിനസ് ഫോറം), റോണി ജോണ്‍സ്മിഷന്‍ (ടാലന്റ്) എന്നിവരെ വിവിധ ഫോറം കോര്‍ഡിനേറ്റര്‍മാരായും, ജാന്‍സി മോഹന്‍, ജോസി മാത്യു, മന്‍സൂര്‍ മങ്കട, അബ്ദുല്‍ മജീദ് പൂളക്കാടി എന്നിവരെ എക്‌സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.