
റിയാദ്: മലയാളത്തിന്റെ തനത് കലകള്‍ നിറഞ്ഞാടിയ ഓണാഘോഷം പ്രവാസികളുടെ ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന പൂരപ്പറമ്പായി മാറി. ചെണ്ട മേളം, താലപ്പൊലിയുടെ അകമ്പടിയോടെ മഹാബലിയെ ആനയിയ്ക്കല്‍, തിരുവാതിര കളി, പുലികളി, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളാണ് അറബ് നാട്ടിലെ ഓണാഘോഷം അവിസ്മരണീയമാക്കിയത്.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലും വിമന്‍സ് ഫോറവും ‘ഒരുമയോടെ ഒരോണം’ എന്ന പേരില്‍ ഒരുക്കിയ ആഘോഷമാണ് വേറിട്ട അനുഭവം സമ്മാനിച്ചത്. റിയാദിലെ കലാ പ്രതിഭകളുടെ കലാവിരുന്നും അരങ്ങേറി. ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷംനാസ് അയ്യൂബ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മുഷ്താഖ് (അല്‍ റയാന്‍), ഡോ. ഷിംന (ആയുര്‍സ്പാ), റഹ്മാന്‍ മുനമ്പം (എം.കെ. ഫുഡ്‌സ്), വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ,

അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹെന്‍ട്രി തോമസ്, ട്രഷറര്‍ അന്‍സാര്‍ വര്‍ക്കല, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്,

റിയാദ് വിമന്‍സ് ഫോറം പ്രസിഡന്റ് സബ്രീന്‍, സെക്രട്ടറി അഞ്ചു അനിയന്‍, ട്രഷറര്‍ അഞ്ചു ആനന്ദ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക, അലി ആലുവ, കനകലാല്‍, സനു മച്ചാന്‍, ഡൊമിനിക് സാവിയോ, ഷംനാദ് കുളത്തൂപ്പുഴ, സ്‌കറിയ, നിസാര്‍ പള്ളികശ്ശേരി, ഇല്യാസ് കാസര്‍കോട്, സെലീന, ജീവ, ലൂബൈബ് എന്നിവര്‍ പ്രസംഗിച്ചു.

റിയാദ് കൗണ്‍സില്‍ സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ഷിജു ബഷീര്‍, സജിന്‍, റിജോഷ്, കെ.ടി. കരിം, ഹാരിസ് ചോല, ഹമാനി റഹ്മാന്‍, സുബി സജിന്‍, ഭൈമി സുബിന്‍, സെലീന, ജീവ, ലൂബൈബ്, റിസ്‌വാന എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.