
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ അറുപത്തിയൊമ്പതാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഉവൈസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. അന്‍സാര്‍ വര്‍ക്കല കേരളത്തെ കുറിച്ചുള്ള കവിത ചൊല്ലി. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ ഭാഷയിലും സംസ്‌കാരത്തിലും സൗഹൃദത്തിലും ഐക്യമുള്ളവരാണ്. അതാണ് കേരളപ്പിറവി ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ജിബിന്‍ സമദ് (കൊച്ചിന്‍ കൂട്ടായ്മ), സലാം പെരുമ്പാവൂര്‍ (പെരുമ്പാവൂര്‍ അസോസിയേഷന്‍), ഗഫൂര്‍ കൊയിലാണ്ടി (ബ്ലഡ് ഡോണേഴ്‌സ് കേരള), നൗഷാദ് പള്ളത്ത് (റിയാദ് ടാക്കീസ്), ഷാനവാസ് (ബെസ്റ്റ് വേ), സനല്‍കുമാര്‍( ജിഎംഎഫ്), അന്‍സാര്‍ കൊടുവള്ളി (ഡബ്ലിയുഎംഫ്), നിസാം കായംകുളം (കസവ്), അസീസ് (ജിഎംഫ്), സജീര്‍ (ടുഡേയ്‌സ് റിയാദ് ), എടപ്പ വിമന്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, എടപ്പാ ഉപദേശക സമിതി അംഗം എം. സാലി ആലുവ, ചാരിറ്റി കണ്‍വീനര്‍ നിഷാദ് ചെറുവട്ടൂര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം, എക്‌സിക്യൂറ്റീവ് മെമ്പര്‍ നാസര്‍ ആലുവ എന്നിവര്‍ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.






