
റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയ ഉല്‍പ്പാദന നിയന്ത്രണം തുടരുമെന്ന് സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. റഷ്യ പിന്തുണച്ചില്ലെങ്കിലും എണ്ണ ഉല്‍പ്പാദന നിയന്ത്രണം തുടരാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന് ഒപെക് രാജ്യങ്ങളും റഷ്യ ഉള്‍പ്പെടെയുളള ഇതര ഉല്‍പ്പാദക രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയിരുന്നു. ഇതിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വീണ്ടു ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ കരാര്‍ ഒപ്പുവെക്കാനാണ് ഒപെക് രാജ്യങ്ങള്‍ ആലോചിക്കുന്നത്. റഷ്യ ഒഴികെയുളള ഒപ്പെക്കിന് പുറത്തുളള രാജ്യങ്ങള്‍ നിയന്ത്രണം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ റഷ്യ ഇതിനോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യയുമായി ചര്‍ച്ച തുടരുകയാണ്.
ഒപ്പെക്കിന് പുറത്തുളള എണ്ണ ഉല്‍പ്പാദകരില്‍ സുപ്രധാന സ്ഥാനമാണ് റഷ്യക്കുളളത്. അതുകൊണ്ടുതന്നെ റഷ്യയുമായി ചര്‍ച്ചകളിലൂടെ കരാറിനെ പിന്തുണക്കാന്‍ കഴിയുമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുളള ഒപെക് രാജ്യങ്ങളുടെ പ്രതീക്ഷ. റഷ്യക്ക് തീരുമാനം എടുക്കാന്‍ സമയം അവസാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉല്‍പ്പാദന നിയന്ത്രണം സംബന്ധിച്ച ചര്‍ച്ച തുടരുന്നതിനിടെ നാലാം ദിവസവും എന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.