റിയാദ്: റമദാനില്‍ തൊഴിലാളികളുടെ ജോലി സമയം ആറ് മണിക്കൂറായിരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ സമയം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന അധിക വേതനം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ പല ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം അനുവദിക്കില്ല. ചില സ്ഥാപനങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് പ്രവൃത്തി സമയം. അടിയന്തിര സേവനം ആവശ്യമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റമദാന്‍ 24 ന് ഈദുല്‍ഫിത്ര്‍ അവധി ആരംഭിക്കും. അവധി കഴിഞ്ഞ് ശവ്വാല്‍ എട്ടിന് തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.