
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് കൂടുതല്‍ വ്യവസ്ഥകള്‍ ബാധകമാക്കി. തൊഴിലുടമകള്‍ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യാജ പരാതി നല്‍കുന്നത് തടയാനാണ് പുതിയ നടപടി. തൊഴിലാളികളെ ഹൂറൂബ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വര്‍ക് പെര്‍മിറ്റ് കാലാവധി അവസാനിച്ചിരിക്കണമെന്നാണ് സുപ്രധാന വ്യവസ്ഥ. ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ നിയമലംഘകരായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ അനുവദിക്കില്ല.

ഹൂറൂബ് അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. ലേബര്‍ ഓഫീസ് വഴി സ്വീകരിക്കില്ല. അപേക്ഷകള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്തിരിക്കണം. തൊഴിലാളികളുടെ ഇഖാമ കാലാവധി, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം, സ്ഥാപനം സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട്, തൊഴിലുടമക്കെതിരെ തൊഴിലാളി നല്‍കിയ പരാതി എന്നിവ പരിശോധിച്ചതിന് ശേഷം മാത്രമേ ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷ പരിഗണിക്കുകയുളളൂവെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






