Sauditimesonline

KODUVALLY
കൊടുവള്ളി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്

റിയാദില്‍ വസന്തോത്സവമൊരുക്കി കേളി

റിയാദ്: അന്യം നിന്നുപോകുന്ന നാടന്‍ കളികളും കലകളും ഉള്‍പ്പെടുത്തി അരങ്ങേറിയ ‘വസന്തം 2022’ വേറിട്ട അനുഭവമായി. കേളി കലാസാംസ്‌കാരിക വേദിയാണ് ഏക ദിന പരിപാടി അല്‍ ഹയ്‌റിലെ അല്‍ ഒവൈദ ഗ്രൗഡിലും ഓഡിറ്റോറിയത്തിലുമായി പരിപാടി ഒരുക്കിയത്. രാവിലെ 9ന് ആരംഭിച്ച പരിപാടി രാത്രി 8ന് സമാപിച്ചു.

കുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍, ലെമണ്‍ ഗാതറിംഗ്, താവളച്ചാട്ടം, ബിസ്‌കറ്റ് ബൈറ്റിംഗ്, കുല കുല മുന്തിരി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. കൊത്തങ്കല്ലുകളി, കക്കുകളി, കലം പൊട്ടിക്കല്‍, ഗ്ലാസ് അറൈഞ്ചിങ്, ആപ്പിള്‍ ബൈറ്റിങ് എന്നിവയായിരുന്നു സ്ത്രീകള്‍ക്കുളള മത്സര ഇനങ്ങള്‍. പുരുഷ വിഭാഗത്തില്‍ ചാക്കിലോട്ടം, തലയണയടി, കുട്ടിയും കോലും, വട്ടംകറങ്ങിയോട്ടം, ഫുട്‌ബോള്‍ ഷൂട് ഔട്ട്, കാരിക്കേച്ചര്‍ തുടങ്ങിയ മത്സരങ്ങളും അരങ്ങേറി.

പൂരക്കളി, പരുന്താട്ടം, തെയ്യം നാടോടിനൃത്തം, വിപ്ലവഗാനങ്ങള്‍, വടിപ്പയറ്റ്, തനത് കലാരൂപങ്ങള്‍ എന്നീ കലാപരിപാടികളും അവതരിപ്പിച്ചു. കേളിയുടെ പന്ത്രണ്ട് ഏരിയകളും കുടുംബ വേദിയും തയ്യാറാക്കിയ വിവിധ കലാരൂപങ്ങള്‍, ചെണ്ട മേളം, തെയ്യം, പരുന്താട്ടം, ബദിയ ഏരിയ നിര്‍മിച്ച ആന, വെഞ്ചാമരം, മുത്തുകുട തുടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍ അംിനിരന്ന സാംസ്‌കാരിക ഘോഷയാത്ര വര്‍ണപ്പകിട്ടര്‍ന്ന കാഴ്ചകളാണ് സമ്മാനിച്ചത്.

സാംസകാരിക സമ്മേളനം സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എ. കെ. ബാലന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യില്‍ വിവരണം നല്‍കി. ദമാം നവോദയ രക്ഷാധികാരി സമിതി അംഗം രഞ്ജിത് വടകര മുഖ്യ പ്രഭാഷണം നടത്തി. കേളി ആക്ടിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതവും സുരേഷ് കണ്ണപുരം നന്ദിയും പറഞ്ഞു.

മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനവു വിതരണം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം, ചെയര്‍മാന്‍ ജോഷി പെരിഞ്ഞനം, പ്രോഗ്രാം കണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top