Sauditimesonline

abdul salam
ഹായിലിന്റെ മണ്ണില്‍ അബ്ദുല്‍ സലാമിന് നിത്യനിദ്ര

കാലാന്തരങ്ങളെ അതിജയിച്ച മതം ഇസ്‌ലാം

റിയാദ്: കാലാന്തരങ്ങളെ അതിജയിച്ച സത്യ മതം ഇസ്ലാം മാത്രമാണെന്ന് ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റി ഡയറക്ടറും കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക കര്‍മ്മശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. അലി ബിന്‍ നാസര്‍ അല്‍ശലആന്‍. ഇസ്ലാമിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും യദാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് മനസ്സിലാക്കാത്തവരാണ് ഇസ്ലാമിനെ അപമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ താഖത് വ്യൂ ഓഡിറ്റോറിയത്തിലും ഓപ്പണ്‍ ഗ്രൗണ്ടിലുമായി നടന്ന ഇരുപത്തിമൂന്നാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളും കലര്‍പ്പില്ലാതെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മുസ്ലിംകള്‍ ജീവിക്കുന്ന പ്രബോധകരാകാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം നടന്ന പ്രഥമ ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമ വേദിയിലേക്ക് പ്രവാസി മലയാളികളായ കുടുംബങ്ങള്‍ ഒഴുകിയെത്തി. ‘സമാവിശുദ്ധ ഗ്രന്ഥം, അതുല്യം, അതിജീവനത്തിന്റെ മാര്‍ഗ്ഗ രേഖ’ എന്ന വിഷയം എം.എം അക്ബറും ‘ജീവിതം പ്രതിസന്ധികളില്‍ പതറാതെ’ എന്ന വിഷയം അന്‍സാര്‍ നന്മണ്ടയും അവതരിപ്പിച്ചു. നീതിന്യായ മന്ത്രാലയം പരിഭാഷകനും ബത്ത്ഹ ദഅ്‌വ അവയര്‍നസ് സൊസൈറ്റി മലയാള ഭാഗം മേധാവിയുമായ മുഹമ്മദ് കുട്ടി കടന്നമണ്ണ ആമുഖഭാഷണം നടത്തി. വിവിധ രാജ്യങ്ങളില്‍ നിന്നായി ലേണ്‍ ദിഖുര്‍ആന്‍ ഗ്‌ളോബല്‍ ഫൈനല്‍ പരീക്ഷ എഴുതിയവരില്‍ റാങ്ക് നേടിയ റാഫിഅ ഉമറിന് ഒരു ലക്ഷം രൂപ ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിച്ചു.

നാലു വേദികളിലായി രാവിലെ 10 മുതല്‍ രാത്രി 10 വരെ വിവിധ സെഷനുകളിലാണ് പരിപാടി നടന്നത്. സമാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ഖയ്യും ബുസ്താനി അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് അലി.പി, മഹ്ഫ് പരപ്പനങ്ങാടി, അബ്ദുറഹ്മാന്‍ ആലുവ, ബഷീര്‍ പാലക്കാട്, ഉമ്മര്‍ കൂള്‍ടെക്ക്, നിസാര്‍ പാലക്കാട്, അബൂബക്കര്‍ മൂന്നിയൂര്‍, സി.പി. മുസ്തഫ, ബഷീര്‍ പുളിക്കല്‍, ഫിറോസ് കോഴിക്കോട്, അഷ്‌റഫ് ന്യൂ സഫാമക്ക പോളിക്ലിനിക്, അറഫാത്ത് കോട്ടയം, അബ്ബാസ് ചെമ്പന്‍, ഡോ. മുഹമ്മദ് ഫാറൂഖ്, ഹബീബ് റഹ്മാന്‍ മേലെ വീട്ടില്‍, ഷറഫുദ്ദീന്‍ പുളിക്കല്‍, ഫൈസല്‍ പുനൂര്‍, മൂസാ തലപ്പാടി, അഡ്വ അബ്ദുല്‍ ജലീല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഫൈസല്‍ ബുഹാരി, മുജീബ് അലി തൊടികപ്പുലം, സഈദ് കുമരനല്ലൂര്‍, അജ്മല്‍ മദനി, ശിഹാബ് സലഫി, അഹമ്മദ് കോയ (സിറ്റി ഫ്‌ളവര്‍), നസറുദ്ദീന്‍ വി.ജെ, ഷംനാദ് കരുനാഗപ്പള്ളി, മിന്‍ഹാജ് എന്നിവര്‍ പ്രസീഡിയം അലംങ്കരിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top