
റിയാദ്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ഡന്‍ മെലഡീസ് ഒരുക്കിയ സംഗീത വിരുന്ന വേറിട്ട അനുഭവമായി. റിയാദ് മലാസ് ലുലു ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ സീടെക് ഗ്രൂപ്പിന്റെ ബാനറിലായിരുന്നു പരിപാടി. ഈദ് അല്‍ ഹഫ്‌ല-2022 എന്ന പേരിലാണ് സംഗീത വിരുന്ന് അരങ്ങേറിയത്.

സംഗീത പ്രേമികളുടെ ഇഷ്ടഗായകന്‍ നിസാം അലിയും ഗോള്‍ഡന്‍ മെലഡീസ് ഗായികാഗായകരും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചിന്‍, സുരേഷ് കുമാര്‍, അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ദിവ്യ പ്രശാന്ത്, ധന്യ ഷൈന്‍ദേവ്, ലെന ലോറന്‍സ്, ലെന്നറ്റ് സ്‌കറിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മഴവില്‍ മനോരമ്മ ഡി ഫോര്‍ ഡാന്‍സ് ഫെയിം ഹരിപ്രിയ, ലെന ലോറന്‍സ്, ലെന്നറ്റ് സ്‌കറിയ, ലിയോണ സ്‌കറിയ, അലീന ലോറന്‍സ്, കാര്‍ത്തിക് പ്രെദേശ്, മീനാക്ഷി ബിനു എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, ലെന ലോറന്‍സ്, ജോജി, സന്തോഷ്, ബിജു ബത്തേരി എന്നിവര്‍ നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.
സാംസ്‌കാരിക സദസ്സ് മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡോ.ജയചന്ദ്രന്‍ ഗോള്‍ഡന്‍ മെലഡീസ് റിയാദിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍, സീ ടെക് മാനേജര്‍ അസീസ് കടലുണ്ടി, ഷംനാദ് കരുനാഗപള്ളി, ഷിബു ഉസ്മാന്‍, സുലൈമാന്‍ വിഴിഞ്ഞം, ലുലു മാനേജര്‍ ആസിഫ്, ജെറീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഫഹദ്, അദ്‌വ അല്‍ ഷുജ്ജ മാനേജര്‍ ഷിബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗോള്‍ഡന്‍ മെലഡീസിന്റെ ഗായിക ധന്യക്ക് യാത്രയയപ്പ് നല്‍കി. ലോറന്‍സ് അറക്കല്‍ സ്വാഗതവും, സ്‌കറിയ ജോസഫ് നന്ദിയും പറഞ്ഞു. അഭിലാഷ് മാത്യു, അന്ന ലോറന്‍സ് എന്നിവര്‍ അവതാരകരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






