റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അദ്ബുള്ള കുട്ടി ജിദ്ദയില്‍ എത്തി. നാല് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ വൈ. സാബിര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐഒഎഫ്) നാഷണല്‍ വൈസ് പ്രസിഡന്റ് ജയറാം പിള്ള, നാഷണല്‍ കണ്‍വീനര്‍ പ്രവീണ്‍ പിള്ള, വെസ്‌റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രെട്ടറി റോഷന്‍ നായര്‍, കമ്മിറ്റി അംഗങ്ങളായ വിഷ്ണു, അരുണ്‍ എന്നവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
രണ്ട് ദിവസം മക്കയും മദീനയും സന്ദര്‍ശിക്കുന്ന അബ്ദുല്ല കുട്ടി ജിദ്ദ ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തും. 17നു ജിദ്ദയില്‍ മടങ്ങിയെത്തുന്ന അദ്ദേഹം ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്കുള്ള ഒരുക്കങ്ങള്‍ ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തും. 18നു ഇന്ത്യയിലേക്ക് മടങ്ങും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.