Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

മെയ് 21 വരെ ലുലു ഹൈപ്പറില്‍ ടെന്‍, ട്വന്റി ഓഫര്‍

റിയാദ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ടെന്‍, ട്വന്റി ഓഫര്‍ പ്രഖ്യാപിച്ചു. 10, 15, 20 റിയാലിന് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുളളത്. മെയ് 15 മുതല്‍ 21 വരെ ഓഫര്‍ ലഭ്യമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

ഒരു കുടുംബത്തിന് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും ടെന്‍, ട്വന്റി ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, പച്ചക്കറികള്‍, പലചരക്ക്, അവശ്യവസ്തുക്കള്‍, ലുലു പ്രൈവറ്റ് ലേബല്‍ ഉത്പ്പന്നങ്ങള്‍, വിവിധയിനം ഭക്ഷ്യവസ്‌ക്കള്‍ എന്നിവയും ലഭ്യമാണ്.

ഗൃഹോപകരണങ്ങള്‍, ആടുക്കളസാമഗ്രികള്‍, ആരോഗ്യ-സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട് ഫര്‍ണിഷിംഗ് ഉത്പ്പന്നങ്ങള്‍, കായിക വസ്ത്രങ്ങള്‍, ലഗേജ്, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവക്കു പുറമെ മികച്ച ബ്രാന്‍ഡുകളിലെ സ്‌റ്റേഷനറികളും ഓഫര്‍ വിലയില്‍ ലഭ്യമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളള പ്രാമോഷന്‍ ഈ വര്‍ഷത്തെ അവസാന ടെന്‍, ട്വന്റി ഓഫറാണ്. സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പറിലും ഓഫര്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top