Sauditimesonline

raheem and mother
അബ്ദുല്‍ റഹീം ഉമ്മയുടെ അരികിലേക്ക്; ഔട്ട്പാസ് തയ്യാറാക്കി എംബസി

അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ സൗദി വിദ്യാര്‍ഥികള്‍ക്ക് 22 അവാര്‍ഡുകള്‍

റിയാദ്: ജോര്‍ജിയയില്‍ സമാപിച്ച അന്താരാഷ്ട്ര ശാസ്ത്ര, സാങ്കേതിക മേളയില്‍ 22 അവാര്‍ഡുകള്‍ നേടിയ സൗദി വിദ്യാര്‍ഥികള്‍ക്ക് റിയാദില്‍ ഊഷ്മള സ്വീകരണം. 80 രാജ്യങ്ങളിലെ കോളെജ് വിദ്യാര്‍ഥികളുമായി മത്സരിച്ചാണ് സൗദി വിദ്യാര്‍ഥികള്‍ നേട്ടം കൈവരിച്ചത്.

ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന റീജനറോന്‍ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തില്‍ സൗദിയില്‍ നിന്ന് 35 അംഗ വിദ്യാര്‍ഥി സംഘമാണ് പങ്കെടുത്തത്. ശാസ്ത്ര ഗവേഷണം, നൂതന ആശയം എന്നിവ അടിസ്ഥാനമാക്കിയാണ് മേള അരങ്ങേറിയത്. അവാര്‍ഡുകള്‍ വാരിക്കൂട്ടി രാജ്യത്ത് മടങ്ങിയെത്തിയ പ്രതിഭകള്‍ക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

ഹൈഡ്രജന്റെ ഉല്‍പ്പാദനം, സംഭരണം എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ അബ്ദുല്ല അല്‍ഗംദിയുടെ പ്രോജക്റ്റിന് ഊര്‍ജ്ജ വിഭാഗത്തില്‍ രണ്ട് മവാര്‍ഡുകള്‍ നേടി, ‘മികച്ച ഗവേഷണ ശാസ്ത്രജ്ഞനുള്ള’ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 65 രാജ്യങ്ങളില്‍ നിന്നായി 1,700 വിദ്യാര്‍ത്ഥികളുമായി മത്സരിച്ചാണ് അബ്ദുല്ല അല്‍ ഗാംദി നേട്ടം കൈവരിച്ചത്. രസതന്ത്രത്തില്‍ ഡാന അല്‍ഈതന്‍, മരിയ അല്‍ഗംദി എന്നിവര്‍ക്കും മെറ്റീരിയല്‍ സയന്‍സസില്‍ തഹാനി അദിലും അവാര്‍ഡ് നേടി.

വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിനിധീകരിച്ചാണ് വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തത്. രാജ്യത്തിന് അഭിമാനമായ വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശൈഖ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top