Sauditimesonline

AL MADEENA
അല്‍ മദീന ഹൈപ്പറില്‍ ലോകകപ്പ് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖുവയ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. മലപ്പുറം വാഴേങ്കട വീട്ടിക്കുന്നത്ത് മനോജ് കുന്നത്തിന്റെ (46) മൃതദേഹം ആണ് സംസ്‌കരിച്ചത്. ദിശ വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്.

തൊഴിലുടമ നിസഹകരിച്ച സാഹചര്യത്തില്‍ ദിശ വളന്റിയേഴ്‌സ് റിയാദ് ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചാണ് നടപടി പൂര്‍ത്തിയാക്കിയത്. ശ്രീലത.വി.കെ ആണ് ഭാര്യ. ഗോപിക.വി.കെ, ഗോകുല്‍ കൃഷ്ണ.വി.കെ, ഗൗതം കൃഷ്ണ.വി.കെ എന്നിവരാണ് മക്കള്‍. മാതാപിതാക്കള്‍: ചാത്തന്‍, കുഞ്ഞക്കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top