Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

‘അതിജീവനം’ ലഹരി വിരുദ്ധ ക്യാമ്പയിന്‍

റിയാദ്: കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുമ്പോഴാണ് സ്‌നേഹ സൗഹൃദവും ആത്മ ബന്ധവും കരുത്തു നേടുകയുളളൂവെന്ന് സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍. ലഹരി ഉള്‍പ്പെടെയുളള സാമൂഹിക വിപത്തില്‍ നിന്നു അകറ്റി നിര്‍ത്താന്‍ ഇതു സഹായിക്കും. പ്രവാസികള്‍ നാട്ടിലുള്ള മക്കളുമായി ദിവസവും ബന്ധപ്പെടണം. അവരുടെ നിത്യ ജീവിതം അറിയണം. കുട്ടികളുടെ അസ്വഭാവിക പെരുമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം.

മാതാപിതാക്കള്‍ക്കു മാത്രമാണ് കുട്ടികളെ നല്ല കൂട്ടുകെട്ടുകളിലേക്കും മികച്ച സ്വഭാവത്തിലേക്കും നയിക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണ പ്രവാസി അസോസിയേഷന്‍ (പാപ) ‘അതിജീവനം’ എന്ന പേരില്‍ സഫ മക്ക ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനും റിസ കണ്‍വീനറുമായ ഡോ. എസ് അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. കൗമാരപ്രായക്കാര്‍ ലഹരിക്ക് അടിമപ്പെടുന്നതിനു മുമ്പേ ബോധവത്കരണം നേെത്തണ്ട സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അനിയന്ത്രിതമായി വര്‍ദ്ധി ച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ജാഗരൂഗരാക്കാന്‍ പൊതു സമൂഹവും സര്‍ക്കാറുകളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായി ഷോര്‍ട് ഫിലിം പ്രദര്‍ശനവും നടത്തി.

പാപ ജനറല്‍ സെക്രട്ടറി ശിഹാബ് മണ്ണാര്‍മല ആധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുഹമ്മദ് അലി ഉത്ഘാടനം ചെയ്തു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഷാഹിദ് മാസ്റ്റര്‍, കേളി സാംസ്‌കാരിക കമിറ്റി അംഗം കെ.ടി ബഷീര്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷര്‍ നവാസ് വെള്ളിമാട്കുന്ന്, റിയാദ് മീഡിയ ഫോറം ട്രഷര്‍ ജലീല്‍ ആലപ്പുഴ, യഹ്‌യ സഫ മക്ക, മുഹമ്മദ് അലി കുന്നപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. അബ്ദുല്‍ അസീസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പാപ വൈസ് പ്രസിഡന്റ് റഫീഖ് പൂപ്പലം സ്വാഗതവും ട്രഷറര്‍ മുജീബ് നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top