Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ; വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ആറ് വിഭാഗത്തില്‍ പെടുന്നവര്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, ആറു മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ദീര്‍ഘകാല ആസ്പിരിന്‍ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ എന്നിവരാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.

അണുബാധയില്‍ നിന്ന് പരിരക്ഷ നേടുന്നതിന് സീസണല്‍ ഫ്‌ലൂ വാക്‌സിന്‍ എടുക്കണം. 65 വയസിന് മുകളിലുള്ളവര്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടത്. സ്വിഹതി ആപ്പ് വഴി വാക്‌സിനേഷനുള്ള അപ്പോയിന്റ്‌മെന്റ് രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top