Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

‘റിവ’ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന വഴിക്കടവ് കമ്പളക്കല്‍ സ്വദേശി നാസര്‍ ടക്കണ്ടിക്ക് റിയാദിലെ വഴിക്കടവ് കൂട്ടായ്മ ‘റിവ’ യാത്രയയപ്പ് നല്‍കി. 28 വര്‍ഷം റിയാദ് അല്‍രാജ്ഹി ബാങ്കില്‍ സേവനം അനുഷ്ടിച്ചു.

യാത്രയയപ്പ് ചടങ്ങില്‍ റിവ പ്രസിഡണ്ട് സൈനുല്‍ ആബിദ് അത്യക്ഷത വഹിച്ചു. അന്‍സാര്‍ ചരലന്‍, വാപ്പു പുതിയാറ, സലാഹുദ്ധീന്‍, ചെറിയാപ്പു കടൂരാന്‍, റഷീദ് തമ്പലക്കോടന്‍, ബാബു ഇമ്മി എന്നവര്‍ പ്രസംഗിച്ചു. നാസര്‍ എടക്കണ്ടി മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപോയില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ മണിമൂളി നന്ദിയും പറഞ്ഞു. ഇസ്ഹാഖ് ചേരൂര്‍, സത്താര്‍ തമ്പലക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top