Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

യുപി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഉത്തര്‍പ്രദേശ് സദര്‍ജോണ്‍പൂര്‍ സ്വദേശി ഇസ്‌റാര്‍ അഹമ്മദ് (60)ന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ അല്‍ഖര്‍ജില്‍ ഖബറടക്കി.

22 വര്‍ഷമായി അല്‍ഖര്‍ജിലെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡര്‍ ആയിരുന്നു. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പരേതരായ ഫൈലൂഷ്-സാബിറ കാര്‍തൂണ്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ. അഞ്ചു മക്കള്‍. കുടുംബത്തിന്റെ അനുമതിയോടെ അല്‍ ഖര്‍ജ് ഖബര്‍സ്ഥാനില്‍ കേളി അല്‍ ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ സംസ്‌കാരത്തിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top