Sauditimesonline

PASSPORT ED
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെന്ത്? കേന്ദ്ര നിലപാടില്‍ പ്രവാസ ലോകത്ത് ആശങ്ക: കെഎംസിസി രംഗത്ത്

കെഡിഎസ്എഫ് ഉത്സവ്

ദമാം: കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മ കെഡിഎസ്എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ ഉത്സവ്-2022 ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അസീസിയ അല്‍ ലോലോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കാദര്‍ ചെങ്കള, അഷ്‌റഫ് അംഗടിമുഗര്‍, കാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, നവാസ് അണങ്കൂര്‍ ആശംസകള്‍ നേര്‍ന്നു. ഫിറോസ് തളങ്കര, അന്‍വര്‍ഖാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. റഫീഖ് ത്രിക്കരിപൂര്‍ സ്വാഗതവും ഇബ്രാഹീം പള്ളങ്കോട് നന്ദിയും പറഞ്ഞു.

മാപ്പിളപ്പാട്ട്, കോല്‍ക്കളി, സുന്ദരിക്ക് പൊട്ട്‌തൊടല്‍, ലെമണ്‍ സ്പൂണ്‍ റൈസ്, കളം പിടിക്കല്‍, ബോള്‍ പാസിംഗ്, കസേരക്കളി, മിഠായിപെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, സ്‌പോട് ക്വിസ് എന്നിവയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top