റിയാദ്: സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റന്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കോഴിക്കോട് കൊടുവള്ളി ഖദീജാ നിസയെ അനുമോദിച്ചു. റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതു വേദിയായ ഫോര്‍ക യുടെ നേതൃത്വത്തില്‍ മലസ് മസാല സോണ്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു.
റഹുമാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര, സനൂപ് പയ്യന്നൂര്‍, മജീദ് പി.സി. മലപ്പുറം, ബഷീര്‍ ചേലാമ്പ്ര, ഷാനവാസ് മുനമ്പത്ത് (മൈത്രി), സൈഫ് കായംകുളം (കൃപ), ഷാജു മുക്കം (മാസ് ), നസീര്‍ (പെരുമ്പാവൂര്‍ കൂട്ടായ്മ), തൊമ്മിച്ചന്‍ (കുട്ടനാട് അസോസിയേഷന്‍ ), ഷാജി (കൊച്ചിന്‍ കൂട്ടായ്മ), മജീദ് പൂളക്കാടി, നഹാസ് പാനൂര്‍, അജയന്‍ ചെങ്ങന്നൂര്‍, ഷഫീഖ് പുരക്കുന്നില്‍ (ചക്കുവള്ളി കൂട്ടായ്മ ), നാസര്‍ ലെയിസ്, ബഷീര്‍ (കനിവ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ സംഘടനാ പ്രതിനിധികളായ പ്രിയ സനൂപ്, കരീം പെരുമ്പാവൂര്‍, മജീദ് മൈത്രി, സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ കരുനാഗപ്പള്ളി, ബാലു കുട്ടന്‍, ഷബീര്‍ വരിക്കപ്പള്ളി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഖദീജാ നിസാ അനുമോദനത്തിന് നന്ദി പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും പ്രോഗ്രാം കണ്‍വ്വീനര്‍ ഗഫൂര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.