Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

കേളി അല്‍ഖര്‍ജ് ഏരിയ ലൈബ്രറിക്ക് തുടക്കമായി

റിയാദ്: പ്രവാസികളില്‍ വായനാശീലം വര്‍ധിപ്പിക്കുന്നതിനും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കേളി കലാസാംസ്‌കാരിക വേദി നടപ്പിലാക്കുന്ന ലൈബ്രറി അല്‍ഖര്‍ജില്‍ ഉദ്ഘാടനം ചെയ്തു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുക.

കേളി അല്‍ഖര്‍ജ് ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ഷബി അബ്ദുല്‍സലാം ഏരിയാ സെക്രട്ടറി രാജന്‍ പള്ളിത്തടത്തിന് പുസ്തകം കൈമാറി ലൈബ്രറിക്ക് തുടക്കം കുറിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, മധുപട്ടാമ്പി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ സുബ്രഹ്മണ്യന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top