Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

റുക്‌സാന ഇര്‍ഷാദിന് യാത്രയയപ്പ്

റിയാദ്: പ്രവാസി വെല്‍ഫെയര്‍ സാരഥിയും പൊതുപ്രവര്‍ത്തകയുമായ റുക്‌സാന ഇര്‍ഷാദിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലപ്പുറം ചങ്ങരകുളം സ്വദേശിനിയാണ്. പ്രവാസി വെല്‍ഫെയര്‍ യുണിറ്റ് ജനറല്‍ സെക്രട്ടറി, മേഖല വൈസ് പ്രസിഡണ്ട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം തുടങ്ങി പ്രവാസി വനിതകള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു.

ശിഫയില്‍ നടന്ന യാത്രയയപ്പില്‍ യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനറുമായ സൈനുല്‍ ആബിദ് തോരപ്പ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. റഫീഖ് കാരാടന്‍, ഇര്‍ഷാദ് പി. പി, നൗഷാദ് പാപ്പിനിശ്ശേരി, അബ്ദുല്‍ ഷുക്കൂര്‍ മൂഴിക്കല്‍, അഷ്‌കറുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് സിദ്ദീഖ് സമ്മാനിച്ചു. റുക്‌സാന ഇര്‍ഷാദ് മറുപടി പ്രസംഗം നിര്‍വഹിച്ചു. സലിം കാപ്പില്‍ മുസ്തഫ സ്വാഗതം പഞ്ഞു. റജുല നൗഷാദ്, താഹിറ റഫീഖ്, ഉമ്മുല്‍ ഖൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top