Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സൗഹൃദം തിരിച്ചുപിടിക്കാന്‍ ജാഗ്രത വേണം: ഇസ്‌ലാഹി സെന്റര്‍ സൗഹൃദ സംഗമം

റിയാദ്: നാടിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ സാമുദായിക സംഘടനകള്‍ ജാഗ്രതയോടെ നീങ്ങണമെന്നു റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം. 2022 ഡിസംബര്‍ 29,30,31 2023 ജനുവരി 1 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സൗഹൃദ സംഗമം ഒരുക്കിയത്.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് സമ്മേളനം. വിവിധ മത സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം തകര്‍ന്നാല്‍ നാട്ടില്‍ പുരോഗതി ഉണ്ടാവില്ല. സൗഹൃദം വീണ്ടെടുക്കാന്‍ കഠിനാധ്വാനം ആവശ്യമാണ്. കേരളം നേടിയെടുത്ത എല്ലാ നന്മകളും നവോഥാനവും നശിച്ചുപോകുന്ന സാഹചര്യമാണ് വര്‍ഗീയത പടര്‍ന്നാല്‍ ഉണ്ടാവുകയെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു.

സാമൂഹിക ദുരാചരാങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ആവശ്യമാണ്. എല്ലാ തിന്മകളുടെയും പിന്നില്‍ ആര്‍ത്തിയും ലഹരിയും വൈകൃതങ്ങളുമാണ്. നിരന്തര ബോധവല്‍ക്കരണത്തിലൂടെ സാമൂഹിക മാറ്റത്തിന് വേണ്ടി ശ്രമിക്കണം. ഭയപ്പെടുത്തുന്ന രൂപത്തില്‍ വളരുന്ന വിശ്വാസവൈകൃതങ്ങള്‍ തുറന്നു കാണിക്കാന്‍ തയ്യാറാവണം. നാടിന്റെ സൗഹൃദം തകര്‍ക്കുന്ന ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വര്‍ഗീയത പടര്‍ന്നു കയറിയാല്‍ പരസ്പര വിശ്വാസം നശിക്കുകയും വലിയ തോതിലുള്ള സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്യും.

പരസ്പര സ്‌നേഹവും സൗഹൃദവും വര്‍ദ്ധിപ്പിക്കുന്ന കൂടിയിരുത്തങ്ങള്‍ സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കണം. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം. അതിനു ജാഗ്രത അനിവാര്യമാണ്. വര്‍ഗീയശക്തികള്‍ മേല്‍ക്കൈ നേടുന്ന സാഹചര്യമില്ലാതാക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

ശരീഫ് കുറ്റൂര്‍, ഇബ്രാഹിം സുബ്ഹാന്‍, ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുല്‍ അസീസ്, അബ്ദുള്ള വല്ലഞ്ചിറ, സെബിന്‍ വക്കം, മുഹമ്മദ് ഷാഫി, സി.പി മുസ്തഫ, അബ്ദുല്ലത്തീഫ്, ബഷീര്‍ പൂനോത്ത്, ജലീല്‍ ആലപ്പുഴ, മനാസ് ബിന്‍ നസീര്‍, ലത്തീഫ് തെച്ചി, മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ.എന്‍.എം വൈസ് പ്രസിഡന്റുമാരായ എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ഡോ.ഹുസൈന്‍ മടവൂര്‍, കെ എന്‍ എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി സ്വാഗതവും വൈസ് പ്രസിഡണ്ട് അഡ്വ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top