റിയാദ്: സൗദിയില്‍ തൊഴിലുടമയുടെ കീഴിലല്ലാതെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്താല്‍ തൊഴിലുടമക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
യഥാര്‍ത്ഥ തൊഴിലുടമക്ക് കീഴിലല്ലാതെ മറ്റു സ്ഥിപനങ്ങളില്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഇതിന് അനുമതി നല്‍കുന്ന തൊഴിലുടമക്കെതിരെ 6 മാസം തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഇത്തരം തൊഴിലുടമകള്‍ക്ക് അഞ്ച് വര്‍ഷം വിദേശ റിക്രൂട്‌മെന്റ് വിലക്കുകയും ചെയ്യും. നിയമ ലംഘനം നടത്തുന്ന വിദേശ തൊഴിലാളിക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കും.
പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് മൂന്ന് മാസം പ്രൊബേഷനറി പീരീഡ് അനുവദിക്കും. എന്നാല്‍ വിസ കച്ചവടം നടത്തുന്നവര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ ഇഷ്ടമുളള തൊഴിലിടങ്ങള്‍ കണ്ടെത്തുകയും ജോലി ചെയ്യുകയുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് തൊഴില്‍ നിയമം ലംഘിക്കുന്ന തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.