റിയാദ്: സൗദിയിലെ പൈതൃക നഗരം ദര്‍ഇയ്യയിലെ അല്‍ ബുര്‍ജ് ഹെറിറ്റേജ് പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ദര്‍ഇയ്യയില്‍ നവീകരണം പൂര്‍ത്തിയാക്കിയാണ് പാര്‍ക്ക് തുറന്നുകൊടുത്തത്.
പരമ്പരാഗത നാടോടി നൃത്തം അര്‍ദയുടെ അകമ്പടിയോടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഹമമ്മദ് അല്‍ ഖത്തീബ് ആണ് ദര്‍ഇയ്യ ഹെറിറ്റേജ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സൗദിയുടെ സംസ്‌കാരവും പൈതൃകവും വാസ്തു ശില്പ ചാരുതയും നിലനിര്‍ത്തി 63.2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഹെറിറ്റേജ് പാര്‍ക്ക് പുനര്‍ നിര്‍മിച്ചത്. അറബ് നാടുകളിലെ അതിപുരാതന മണല്‍ വീടുകളുടെ രൂപ ഭംഗിയാണ് ഹെറിറ്റേജ് പാര്‍ക്കിന്റെ ആകര്‍ഷണം. ആധുനിക സൗകര്യങ്ങളാണ് മണ്‍വീടുകളിലും പാര്‍ക്കിലും ഒരുക്കിയിട്ടുളളത്. ലോകത്ത് ഇത്തരത്തിലുളള ആദ്യ നഗരമാണിത്. ദര്‍ഇയ്യയിലെ തുറൈഫ് സ്ട്രീറ്റും തുറന്നു കൊടുത്തു.
അന്താരാഷ്ട്ര രംഗത്തെ പ്രശസ്തരായ 20 റസ്റ്ററന്റുകള്‍, സൗദിയിലെ 13 പ്രവിശ്യകളിലെയും രുചി വൈവിദ്യം നുകരാനുളള ഹോട്ടേലുകള്‍ എന്നിവയും ദര്‍ഇയ്യയില്‍ ഒരുക്കിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ദര്‍ഇയ്യയെ മാറ്റുന്നതിന്റെ ഭാഗമാണ് അല്‍ ബുര്‍ജ് ഹെറിറ്റേജ് പാര്‍ക്ക്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.