Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

സൗദിയില്‍ വിതരണം ചെയ്തത് 6.9 കോഡി കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദി അറേബ്യയില്‍ 6 കോടി 90 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ സ്വീകരിച്ചവരുടെ എണ്ണം 2.5 കോടിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഇപ്പോഴും തുടരുകയാണ്. 24 മണിക്കൂറിനിടെ 3,486 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 9 പേര്‍ റിയാദിലും 8 പേര്‍ ജിദ്ദയിലുമാണ്. മറ്റു നഗരങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5ല്‍ താഴെയാണ്. രാജ്യത്തെ 13 പ്രവിശ്യകളിലായി കോവിഡ് ബാധിച്ച 2919 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്ത് ഇതുവരെ 8.26 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8.14 ലക്ഷം പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 9509 പേരാണ് മരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top