Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

10 കോടി റിയാല്‍ സമ്മാനം; മത്സരിക്കാന്‍ ഒട്ടകങ്ങള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകയോട്ട, സൗന്ദര്യ മത്സരത്തിന് തുടക്കം. റിയാദ് നഗരത്തില്‍ നിന്ന് 130 കിലോമീറ്റര്‍ തെക്ക് റുമ ഗവര്‍ണറേറ്റിലാണ് മത്സര നഗരി. സൗദി ക്യാമല്‍ ക്ലബ്ബ് ആണ് കിംഗ് അബ്ദുള്‍ അസീസ് ഒട്ടകോത്സവം-2023 സംഘടിപ്പിക്കുന്നത്. വാര്‍ഷിക സാംസ്‌കാരിക, സാമ്പത്തിക, കായിക, വിനോദത്തിന്റെ ഭാഗമാണ് ഉത്സവം.

മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടമേള. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങള്‍ മത്സരത്തിനിറങ്ങും. ജി സി സി രാജ്യങ്ങളില്‍ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നും പ്രദര്‍ശനം കാണാനും പങ്കെടുക്കാനും നൂറുകണക്കിനാളുകള്‍ നഗരത്തിലെത്തിയിട്ടുണ്ട്. സൗദി ടൂറിസത്തിന്റെ ഭാഗമായെത്തുന്ന വിദേശികളും മേളയുടെ കൗതുകം ആസ്വദിക്കുന്നുണ്ട്. ബോളീവര്‍ഡിലെത്തുന്ന സന്ദര്‍ശക സംഘട്ടത്തിന് രാവിലെ 8നും 9നും ഉച്ചക്ക് 12നും നഗരിയിലേക്ക് യാത്ര ചെയ്യാന്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 5, 7, 10 എന്നീ സമയങ്ങളില്‍ തിരിച്ചും ബസ് സര്‍വീസ് ഉണ്ടാകും.

ഒട്ടകയോട്ടം, ഒട്ടക സൗന്ദര്യ മത്സരം എന്നിവയില്‍ വിജയിക്കുന്ന ഒട്ടക ഉടമകള്‍ക്ക് 10 കോടി സൗദി റിയാല്‍ സമ്മാനിക്കും. ഒകങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവല്‍കരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം, തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളന്‍ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകള്‍ തുടങ്ങിവയാണ് സൗന്ദര്യ മത്സരത്തില്‍ വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍. മത്സരത്തില്‍ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹ വില നല്‍കി സ്വന്തമാക്കാന്‍ ഒട്ടക ലേലവും പരേഡും മേളയുടെ ഭാഗമായുണ്ട്.

രാജ്യത്തിന്റെ പൈതൃകം നിലനിര്‍ത്താനും ചരിത്രത്തില്‍ ഒട്ടകങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനുമുള്ള അവസരമാണ് ഒട്ടക ഉടമകള്‍ മത്സരത്തിനെത്തുന്നത്. ഒട്ടക പ്രേമികളെ പരിചയപ്പെടാനും വിവിധ പ്രദേശത്തുള്ളവരുമായി സൗഹൃദം പുതുക്കാനും വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണിത്.

ഒട്ടകയോട്ട മത്സരം നടക്കുന്ന വേദിക്ക് പുറത്ത് പ്രാദേശിക ഉത്സവത്തിന്റ അനുഭവം നല്‍കുന്ന കച്ചവട സ്ഥാപനങ്ങളും കലാ പ്രകടനങ്ങളും മജ്‌ലിസുകളും ഒരുക്കിയിട്ടുണ്ട്. മത്സര മൈദാനിയിലെ പുറം കഴ്ചകള്‍ കാണാനും ധാരാളം ആസ്വാദകരെത്തുന്നുണ്ട്. ഒട്ടകമേള ജനുവരി 15ന് അവസാനിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top