Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ധാര്‍മ്മിക മൂല്യങ്ങള്‍ കുടുംബ ഭദ്രതക്ക് കരുത്ത് പകരും: ഹാരിസ് ബിന്‍ സലീം

റിയാദ്: ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ അന്തരീക്ഷം ഉറപ്പ് വരുത്തി കുടുംബ ഭദ്രത സാധ്യമാക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് പ്രബോധകനും ഫാമിലി കൗണ്‍സിലറുമായ പ്രൊഫ. ഹാരിസ് ബിന്‍ സലിം. ധാര്‍മ്മിക അതിര്‍വരമ്പുകളെ ഇല്ലാതാക്കി കുടുംബ സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പുരോഗമനം, ലിബറലിസം, ജെണ്ടര്‍ ന്യുട്രാലിറ്റി, മതനിരാസം തുടങ്ങിയ ലേബലില്‍ നടക്കുന്നത്.

കുടുംബ സംവിധാനത്തെ ഇല്ലാതാക്കുകയും അരാജകത്വത്തിലേക്ക് പുതു തലമുറയെ നയിക്കുകയുമാണ് ഇതിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. മയക്കുമരുന്നും ലൈംഗിക അരാചകത്വങ്ങളും വ്യാപകമാകുന്നതിനും ഇത്തരം ആശയങ്ങളിലൂടെ ധാര്‍മ്മിക മൂല്യങ്ങളെ ബലികഴിക്കുന്നതിന്റെ അനന്തരഫലങ്ങളാണ്. പരസ്പര വിശ്വാസവും സ്‌നേഹവും ധാര്‍മ്മിക മൂല്യങ്ങളും ചേരുമ്പോഴാണ് സമാധാനപരമായ കുടുംബാന്തരീക്ഷം സാധ്യമാകുന്നത്. സാമൂഹ്യ ജീര്‍ണ്ണതകളെയും ധാര്‍മ്മികതയുടെ അപകടങ്ങളെയും കുറിച്ച് കുട്ടികളെയും കുടുംബത്തെയും ബോധവല്‍ക്കരിക്കാനും നാം തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ശിഫ ഹൈക്ലാസ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ആര്‍.ഐ.സി.സി ഇന്‍സ്‌പെയര്‍ ഇസ്‌ലാമിക് ഓറിയെന്റേഷന്‍ ക്യാംപില്‍ കുടുംബം ധാര്‍മ്മികത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കി അവര്‍ക്ക് അവസരങ്ങള്‍ നല്‍കാനും ജീവിത ലക്ഷ്യം മനസ്സിലാക്കി വ്യക്തിയും കുടുംബവും ജീവിതം ക്രമീകരിക്കാനും തയ്യാറായാല്‍ മാത്രമേ സാര്‍ത്ഥകമായ ജീവിതം സാധ്യമാവൂ എന്ന് ജീവിതം ലക്ഷ്യവും അര്‍ത്ഥവും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച് വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്‌ബോധിപ്പിച്ചു.അള്ളാഹു നല്‍കിയ അനുഗ്രഹങ്ങളെ ഉള്‍കൊണ്ട് കൊണ്ട് ജീവിതം ക്രമീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് അല്ലാഹുവിനെ അറിയുക എന്ന വിഷയത്തില്‍ സംസാരിച്ച് അബ്ദുല്ല അല്‍ഹികമി ഉണര്‍ത്തി. അറിവിനെ ജീവിതത്തോട് ചേര്‍ത്ത് വെച്ച മുന്‍ഗാമികളുടെ മാതൃകയാണ് അറിവും വിശ്വാസിയും തമ്മിലുണ്ടാവേണ്ടതെന്ന് അറിവ് മുന്‍ഗാമികളുടെകളുടെ മാതൃക എന്ന വിഷയത്തില്‍ സംസാരിച്ച് ആഷിക്ക് മണ്ണാര്‍ക്കാട് ഉണര്‍ത്തി.

ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ നടക്കുന്ന ആര്‍.ഐ.സി.സി ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍സ്പയറില്‍ വിവിധ സെഷനുകളില്‍ അബ്ദുറഊഫ് സ്വലാഹി, മൊയ്തു അരൂര്‍, നൗഷാദ് കണ്ണൂര്‍, അനീസ് എടവണ്ണ, അഹമ്മദ് റസല്‍, ഉബൈദ് തച്ചമ്പാറ, ഷുക്കൂര്‍ ചക്കരക്കല്ല് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ മക്ക ഹൈപ്പര്‍മാര്‍ക്കറ്റ്, അബ്ദുല്ലത്തീഫ് അരീക്കോട്, ജഅഫര്‍ പൊന്നാനി, അര്‍ഷദ് ആലപ്പുഴ, അബ്ദുറഹ്മാന്‍ വയനാട്, നൗഷാദ് അരീക്കോട്, ആരിഫ് കക്കാട്, മുസ്തഫ തിരൂര്‍ മൊയ്തീന്‍ റവാബി തൃക്കരിപ്പൂര്‍, തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര സ്വാഗതവും കണ്‍വീനര്‍ യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top