Sauditimesonline

trump 2
സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

ദമാമില്‍ അര്‍ജന്റീന ഫാന്‍സ് വിജയാരവം

ദമാം: അര്‍ജന്റീനിയന്‍ ടീമിന് അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ ജി.സി.സി അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ നേത്യത്വത്തില്‍ വിജയാഘോഷം. വേദിയും സദസും നീലകടലായി മാറിയ ആഘോഷ പരിപാടി വിത്യസ്ത പരിപാടികള്‍ കൊണ്ട് ശ്രദ്ദേയമായി. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദമാമിലെ കാല്‍പന്ത് കളി രംഗത്തെ പ്രമുഖരായ റഫീക് കൂട്ടിലങ്ങാടിയും റഷീദ് വേങ്ങരയും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം നല്‍കി.

ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ ആമുഖം പ്രഭാഷണം നിര്‍വഹിച്ചു. വിജയം മാത്രം ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചതിന്റെ നേര്‍ചിത്രമായി അര്‍ജന്റീന ടീമിന്റെ ലോക കപ്പ് കീരീട വിജയത്തെ കായിക ചരിത്രത്തിന്റെ ഇന്നലകളില്‍ രേഖപ്പെടുത്തുമെന്ന് മുജീബ് കളത്തില്‍ പറഞ്ഞു. ലോക ജനതയുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണ് അര്‍ജന്റീനയുടെ കിരീട വിജയമെന്ന് ജി.സി.സി അര്‍ജന്റീന ഫാന്‍സ് കോഡിനേറ്റര്‍ റഫീക് കൂട്ടിലങ്ങാടി പറഞ്ഞു.

ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീന ടീമിന്റെ വിജയ കുതിപ്പുകള്‍ ദ്യശ്യവല്‍ക്കരിച്ച ഡോക്യുമെന്ററിയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. പ്രമുഖ ഗായകന്‍ ജസീര്‍ കണ്ണൂരിന്റെ നേത്യത്വത്തില്‍ മിസ്ബാഹ്, ഫാരിഹ സിയാദ്, സുജീര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ ഗാനമാലപിച്ചു. റഷീദ് വേങ്ങര, നാസര്‍ വെള്ളിയത്ത്, അസ്സു കോഴിക്കോട്, ശരീഫ് മാണൂര്‍, ഫൈനൂസ് ബദര്‍, ഷാഫി കൊടുവള്ളി, മണി പത്തിരിപ്പാല, സഫ് വാന്‍ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. പങ്കെടുത്തവര്‍ക്കെല്ലാം നീല നിറം നല്‍കിയ ബിരിയാണിയും പായസവും അനുബന്ധമായി ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top