
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നൈപുണ്യ പരീക്ഷ ഇന്ത്യയില്‍ എഴുതാന്‍ അവസരം. ആദ്യ ഘട്ടത്തില്‍ മുബൈ, ദല്‍ഹി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളെന്ന് അധികൃതര്‍ അറിയിച്ചു,.

സൗദി തൊഴില്‍ വിപണിയിലുളള തൊഴിലാളികളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന് 2021 മാര്‍ച്ച് മുതലാണ് പ്രൊ6ഷണല്‍ ടെസ്റ്റ് നടത്താന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം തീരുമാനിച്ചത്. സൗദിയിലുളള വിദേശികള്‍ക്ക് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പരീക്ഷ എഴുതാനാണ് ഇപ്പോള്‍ സൗകര്യം ഒരുക്കിയിട്ടുളളത്.
എസി ടെക്‌നീഷ്യന്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെള്‍ഡര്‍, തുടങ്ങിയ പ്രെഫഷനില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നൈപുണ്യ പരീക്ഷ പാസകണം. വിജയികള്‍ക്ക് സൗദിയില്‍ പരീക്ഷ ആവശ്യമില്ല. സൗദിയില്‍ ഇരുപതിലധികം പ്രൊഫഷനുകളില്‍ നൈപുണ്യ പരീക്ഷ നടത്തുന്നുണ്ട്. ഭാവിയില്‍ ഇത് ഇന്ത്യയിലെ കേന്ദ്രങ്ങളിലും നടത്തും.
സൗദി തൊഴില്‍ വിപണിയില്‍ യോഗ്യത ഇല്ലാത്ത നിരവധി വിദേശികള്‍ ഉണ്ടെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തില്‍. ഘട്ടം ഘട്ടമായി ഇവരെ ഒഴിവാക്കി യോഗ്യതയും കാര്യശേഷിയുമുളള തൊഴിലാളികളെ രാജ്യത്ത് വിന്യസിക്കുന്നതിന്റെ ഭാഗമായാണ് നൈപുണ്യ പരീക്ഷ നടത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
