
റിയാദ്: സൗദി വിപണിയില്‍ ലഭ്യമായ ബിസ്‌കറ്റുകളില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്തെ വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ഹലാല്‍ വിഭവങ്ങളാണ്. വിപണിയിലുളള മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ട്.

എസ്എഫ്ഡിഎ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഓറിയോ ബിസ്‌കറ്റില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ വിശദീകരണം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






