
റിയാദ്: അറബ് രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളും ദുരന്തങ്ങളും പ്രവചിക്കുന്നതിന് അറബ് റെഡ് ക്രെസന്റും സൗദി കലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കരാര്‍ ഒപ്പുവെച്ചു. അത്യാഹിതങ്ങളെ പ്രതിരോധിക്കാനും നാശനഷ്ടങ്ങള്‍ കുറക്കാനും കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അറബ് റെഡ് ക്രെസന്റ് സെക്രട്ടറി ജനറല്‍ ഡോ. സാലിഹ് ബിന്‍ ഹമദ് അല്‍ തുവൈജിരിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സിഇഒ ഡോ. അയ്മാന്‍ ബിന്‍ സലേം ഗുലാമും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

പ്രകൃതി ക്ഷോഭം, കാലാവസ്ഥാ മാറ്റം തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ നിരീക്ഷിക്കുകയും മാനുഷികവും ഭൗതികവുമായ നഷ്ടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ദുരന്ത നിവാരണത്തിന് ഒരുമിച്ച് നീങ്ങാന്‍ കരാര്‍ സഹായിക്കുമെന്ന് അല്‍തുവൈജിരി പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണം, ദുരന്തസാധ്യതകളൊട് ദ്രുതഗതിയിലുള്ള പ്രതികരണം എന്നിവക്ക് പരിശീലനവും ഗവേഷണവും നടത്തുന്നതിന് ഇരു സ്ഥാപനങ്ങളും സഹകരിക്കും.
റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ദുരന്ത നിവാരണത്തിന് അറബ് റെഡ് ക്രെസന്റ് കേന്ദ്രം സ്ഥാപിച്ചിരുന്നു. ഇത് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കുന്നതിന് കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






