Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

സൗദിയില്‍ വീണ്ടും മഴ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴവര്‍ഷം എന്നിവ അനുഭവപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പല പ്രവിശ്യകളിലും പ്രളയം ജനജീവിതത്തെ ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും മഴ മുന്നറിയിപ്പ്.

തിങ്കള്‍, ചൊവ്വ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖാസിം, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ് എന്നീ പ്രദേശങ്ങളില്‍ ശക്തമായ ശീത കാറ്റും അനുഭവപ്പെടും. ജസാന്‍, ഹായില്‍, അല്‍ബാഹ, അസീര്‍, മക്ക, റിയാദിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇടിമിന്നലിന് സാധ്യതയുണ്ട്.

ആലിപ്പഴ വര്‍ഷവും ഹ്രസ്വദൃഷ്ടി കുറയുകയും ചെയ്യുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീരദേശങ്ങളില്‍ കടല്‍ പ്രക്ഷുദ്ധമാകും. ജിദ്ദ, റാബിഗ് ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യ, നിയോം, ഉംലുജ് ഉള്‍പ്പെടെ തബൂക്കിലെ പ്രവിശ്യ, അല്‍ഉല, മദീന എന്നിവിടങ്ങളിലും മഴ അനുഭവപ്പെടും.

തബൂക്ക്, അല്‍ജൗഫ്, അറാര്‍ എന്നിവിങ്ങെളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. റിയാദിലും പരിസര പ്രദേശങ്ങളിലും ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപം കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top