Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഉക്രൈന് സൗദിയുടെ സഹായ ഹസ്തം

റിയാദ്: ഉക്രൈനില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി 168 ടണ്‍ സഹായ വസ്തുക്കളുമായി പ്രത്യേക വിമാനം പോളണ്ടില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

റിയാദ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ സാമഗ്രികള്‍ ഉക്രൈനിലേക്ക് അയച്ചത്. ഇന്ന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അതിര്‍ത്തി രാജ്യമായ പോളണ്ടിലെ റസെസേവ് വിമാനത്താവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്.

താല്‍ക്കാലിക ടെന്റുകള്‍, ഇലക്ട്രിക് ജനറേറ്ററുകള്‍, അടിയന്തിര ആരോഗ്യ രക്ഷാ മരുന്നുകള്‍, എന്നിവയാണ് പോളണ്ട് വഴി ഉക്രെയ്‌നില്‍ എത്തിക്കുന്നത്.

കഴിഞ്ഞ ആഴ്ച പോളണ്ട് സര്‍ക്കാര്‍, യുഎന്‍ സംഘടനകള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ഉക്രൈയ്‌ന്് 400 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മാനുഷിക സഹാം നല്‍കുന്നതിനു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അടിയന്തിര സഹായം.

നേരത്തെ ഉക്രെയ്‌നില്‍ നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്ത അഭയാര്‍ത്ഥികളെ സഹായിക്കാന്‍ സൗദി അറേബ്യ 10 മില്യണ്‍ ഡോളറിന്റെ അടിയന്തര വൈദ്യസഹായവും ദുരിതാശ്വാസ സഹായവും നല്‍കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top