Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

മണിപ്പൂര്‍ ക്രൈസ്തവ വേട്ടക്കെതിരെ പ്രതിഷേധം


റിയാദ്: സംഘപരിവാര്‍ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ മണിപ്പൂരില്‍ നടക്കുന്ന ക്രിസ്ത്യന്‍ ഗോത്ര വര്‍ഗ വംശഹത്യയില്‍ പ്രവാസി വെല്‍ഫയര്‍ ബത്ഹ ഗുറാബി ഏരിയകള്‍ പ്രതിഷേധ സംഗമം. മണിപ്പൂരില്‍ നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയ ഉന്മൂലനമാണ്. ഭരണത്തുടര്‍ച്ചക്കും ആധിപത്യത്തിനും മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരകളാക്കപ്പെട്ട ക്രൂരമായ പീഡനങ്ങളും അക്രമങ്ങളും തുടരുകയാണ്. മൂന്നു മാസം പിന്നിട്ടിട്ടും അക്രമം തടയാനോ, നിഷ്പക്ഷമായ അന്വേഷണം നടത്താനോ സാധിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ കലപകാരികളോടുള്ള സൗമനസ്യം രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം ശിഹാബ് കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. സലീം മാഹി വിഷയം അവതരിപ്പിച്ചു. ഇരകളോടുള്ള ഐക്യംപ്രഖ്യാപിച്ച് ഗാനം ആലപിച്ചും മെഴുകുതിരി കത്തിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കാളികളായി. ഫൈസല്‍ കൊല്ലം, അലി ആറളം ചര്‍ച്ചയില്‍ പങ്കെടുത്തു. ദാവൂദ് എന്‍.എന്‍ സ്വാഗതവും ഷമീര്‍ തലശ്ശേരി നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top